വടക്കാഞ്ചേരിയിൽ വൻ ലഹരി വേട്ട;7 ലക്ഷത്തോളം വിലവരുന്ന നിരോധിത ലഹരി ഉത്പന്നങ്ങൾ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി

വടക്കാഞ്ചേരി:വടക്കാഞ്ചേരിയിൽ ഏഴ് ലക്ഷത്തോളം വിലവരുന്ന നിരോധിത ലഹരി ഉത്പന്നങ്ങൾ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. അങ്കമാലിയിൽ നിന്നും വില്പനയ്ക്കായി ഒറ്റപ്പാലത്തേക്ക് 30 വലിയ ചാക്കുകളിലായി മഹീന്ദ്ര സൈലോ കാറിൽ കടത്തി കൊണ്ടു പോകുകയായിരുന്ന ഏകദേശം ദശം 7 ലക്ഷത്തോളം വിലവരുന്ന നിരോധിത ലഹരി ഉത്പന്നമായ ഹാൻസാണ്  ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെ വടക്കാഞ്ചേരി പോലീസ് ഒട്ടുപാറയിൽ നിന്നും പിടികൂടിയത്.ലഹരി ഉത് പന്നങ്ങൾ കാറിൽ കടത്തി കൊണ്ടു പോകുകയായിരുന്ന മലപ്പുറം ജില്ല കാപ്പിരിക്കാട് ദേശത്ത് വെളളറാട്ടയിൽ വീട്ടിൽ ഉമ്മർ മകൻ അബ്ദുൾ നിഷാദ് ( 37 ) നെ പോലീസ് അറസ്റ്റ് ചെയ്തു.15 ചെറിയ പാക്കറ്റുകൾ അടങ്ങിയ 30 വലിയ പായ്ക്കറ്റുകളിലായാണ് ലഹരിപദാർത്ഥങ്ങൾ ഒരോ ചാക്കുകളിലും നിറച്ചിരുന്നത്.തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവു പ്രകരാം നടത്തിയ വാഹനപരിശോധനയ്ക്കിടെ വടക്കാഞ്ചേരി ഓട്ടുപാറ ബസ്റ്റാന്റിന് പരിസരത്തുവെച്ചാണ് ലഹരിപദാർത്ഥങ്ങൾ പോലീസ് പിടികൂടിയത്. വാഹനപരിശോധനയ്ക്കായി വടക്കാഞ്ചേരി പോലീസ് ഇൻസ്പെക്ടർ റിജിൻ എം തോമസിൻ്റെ നിർദ്ദേശ പ്രകാരമുളള പോലീസ് സംഘത്തിൽ വടക്കാഞ്ചേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ ഹുസൈനാർ,സിവിൽ പോലീസ് ഓഫീസർമാരായ പൌലോസ്, സൈനുദ്ദീൻ,മനോജ് എന്നിവരുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *