ചാവക്കാട് : ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്. 352 പോയിന്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്‌കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 306 പോയിന്റ് നേടി എസ് എച്ച് സി എച്ച് എസ് എസ് ചാലക്കുടിയും 306 പോയിന്റ് നേടി മമ്മിയൂർ എൽ എഫ് സി ജിഎച്ച് എസ് സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു.
1243 പോയിന്റ് നേടി ചാലക്കുടി ഉപജില്ലാ ഒന്നാമതെത്തി. 1218 പോയിന്റ് നേടി ഇരിങ്ങാലക്കുട ഉപജില്ലാ രണ്ടാം സ്ഥാനത്തും 1211 പോയിന്റോടെ തൃശ്ശൂർ ഈസ്റ്റ് മൂന്നാം സ്ഥാനം സ്വന്തമാക്കി. മമ്മിയൂർ എൽ എസ് സി ജി എച്ച് എസ് എസിൽ വച്ച് നടന്ന സമാപന സമ്മേളനത്തിൽ തൃശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് സമ്മാനദാനം നിർവഹിച്ചു. മണലൂർ എംഎൽഎ മുരളി പെരുന്നല്ലി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ എംഎൽഎ,എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു. ഗണിത വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഹയർസെക്കൻഡറി സ്കൂളിന് നൽകുന്ന ആറടി ഉയരംവരുന്ന ട്രോഫിയും പനങ്ങാട് എച്ച്എസ്എസ് കരസ്ഥമാക്കി
ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്
