പുന്നയൂർകുളം:ലോക വയോജന ദിന മായ ഒക്ടോബർ 1നു പുന്നയൂർകുളം കുന്നത്തൂർ വയോമിത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തും, കുന്നത്തൂർ റസിഡൻസ് അസോസിയേഷൻ സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് വൈകീട്ട് 3.30നു നടക്കുന്ന സമ്മേളനം എൻ. കെ. അക്ബർ എം. എൽ.എ ഉദ്ഘാടനം ചെയ്യും.
വൊക്കേഷണൽ ഹൈ സെക്കണ്ടറി എൻ.എസ്.എസ് സംസ്ഥാന കോ. ഓർഡിനേറ്റർ, ഡോ.രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തും. ആദരിക്കൽ,അനുഭവം പങ്കുവെക്കൽ,കല പ്രകടനങ്ങൾ എന്നീ വിവിധ പരിപാടികൾ നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു
വായോജന ദിനാചാരണം ഒക്ടോബർ 1ന്
