പുന്നയൂർക്കുളം:വടക്കേക്കാട് മോട്ടോർ മോഷണ പരമ്പരയിൽ അഞ്ചു മോഷ്ടാക്കൾ വടക്കേക്കാട് പോലീസിന്റെ പിടിയിൽ.വടക്കേക്കാട് സ്വദേശി പൊലിയത്ത് വീട്ടിൽ വിഷ്ണു (25) പുനയൂർക്കുളം ചമ്മന്നൂർ അറക്കൽ വീട്ടിൽ മുഹമ്മദ് മുസമ്മിൽ(24), പുന്നയൂർക്കുളം മാഞ്ചിറ കൊട്ടിലങ്ങൽ ശ്രീജിത്ത്(27) പുന്നയൂർക്കുളം ചമ്മന്നൂർ ഉത്തരപറമ്പിൽ ഷെജിൽ (18) മോഷ്ടിച്ച മോട്ടോറുകൾ വാങ്ങി വിൽപ്പന നടത്തിയിരുന്ന മൂന്നാംകല്ല് ആവേൻ സുനിൽ (47) എന്നിവരെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വടക്കേക്കാട് സ്റ്റേഷൻ പരിധിയിൽ നിന്ന് ബൈക്ക് മോഷണം പോയിരുന്നു ഈ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബൈക്കുമായി മോഷണ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേർ തമിഴ്നാട്ടിലേക്ക് പോയത്. ബൈക്കിൽ മൂന്നു പേരുമായി പോവുകയായിരുന്ന പ്രതികളെ തമിഴ്നാട് പോലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തതോടെ ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് മൂവ്വർ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ രണ്ടുപേരെ വടക്കേക്കാട് പോലീസിന് കൈമാറി തുടർന്ന് പോലീസ് പ്രതികളെ ചോദ്യം ചെയ്തോടെയാണ് ഐസിഎ വട്ടംപാടം, ഞമനേങ്ങാട്, വടുതല വട്ടംപാടം, അഞ്ഞൂർ റോഡ് ഉൾപ്പെടെ പത്തോളം സ്ഥലങ്ങളിൽ നിന്ന് മോട്ടോറുകൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.സബ് ഇൻസ്പെക്ടർമാരായ ആനന്ദ്, യൂസഫ്,ജലീൽ,സുധീർ, പോലീസ് ഓഫീസർമാരായ നിപുനെപ്പോളിയൻ,
ശശീധരൻ, രഞ്ജിത്ത്,ഷാജൻ, ആന്റോ,രതീഷ്,ദീപക് ജീ ദാസ്, അരുൺജി, സൂരജ്,മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
