പുന്നയൂർക്കുളം: വോട്ടർ പട്ടിക അട്ടിമറിയിൽ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി എ.എം. അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഫസലുൽഅലി അധ്യക്ഷത വഹിച്ചു. വടക്കേക്കാട് സെന്ററിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നാലാംകല്ലിൽ സമാപിച്ചു. നേതാക്കളായ എൻ.എം.കെ. നബീൽ, ഉമ്മർ മുക്കണ്ടത്ത്, ഹസ്സൻ വടക്കേക്കാട്, സാബു പൂക്കോട്, സുബൈദ പാലക്കൽ, മൂസ ആലത്തയിൽ, പി രാജൻ, സലീൽ അറക്കൽ, അഷ്‌കർ അറക്കൽ, അജയ്കുമാർ, അജ്മൽ വൈലത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.
രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം
