ഗുരുവായൂർ:നവംബർ 8,9 തിയ്യതികളിൽ ഡെൽഹിയിലെ ദ്വാരകയിൽ വെച്ച് നടക്കുന്ന നാഷണൽ അർബൻ കോൺക്ലേവിൽ ഇന്ത്യയിൽ അമൃത് പദ്ധതി നടത്തിപ്പിൽ ഏറ്റവും മികച്ച മാതൃക കാണിച്ച നഗരസഭകളുടെ വിഭാഗത്തിൽ ഗുരുവായൂർ നഗരസഭയെ തിരഞ്ഞെടുത്തു.അമൃത് പദ്ധതി പ്രകാരം നിർമ്മിച്ച ഡ്രെയിനേജ്, ഫുട്പാത്ത്,പാർക്കുകൾ, നവീകരിച്ച കുളങ്ങൾ എന്നിവയുടെ വീഡിയോ കേന്ദ്ര ഭവന നഗരകാര്യ മന്ത്രി മനോഹർലാൽ ഘട്ടാർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രദർശിപ്പിക്കും.കേരളത്തിൽ നിന്നും ഗുരുവായുർ നഗരസഭയെ മാത്രമാണ് പ്രസ്തുത ചടങ്ങിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.വികസന പ്രവർത്തനങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നതിനായി കേന്ദ്ര സംഘം ഗുരുവായൂരിലെത്തും.അർബൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിന് നഗരസഭ ചെയർമാനും, നഗരസഭ സെക്രട്ടറിക്കും കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്.
നാഷണൽ അർബൻ കോൺക്ലേവിൽ ഇന്ത്യയിൽ അമൃത് പദ്ധതി നടത്തിപ്പിൽ ഏറ്റവും മികച്ച മാതൃക കാണിച്ച നഗരസഭകളുടെ വിഭാഗത്തിൽ ഗുരുവായൂർ നഗരസഭയെ തിരഞ്ഞെടുത്തു
