പുന്നയൂർക്കുളം:മുൻ മന്ത്രിയും ഡി.സി.സി. പ്രസിഡന്റുമായിരുന്ന സി.എൻ. ബാലകൃഷ്ണന്റെ ആറാം ചരമവാർഷികം പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.അനുസ്മരണ സമ്മേളനം മുതിർന്ന കോൺഗ്രസ് നേതാവും പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.ഗോപാലൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.പി ബാബു അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി എ.എം അലാവുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി.പി.രാജൻ,ടിപ്പു ആറ്റുപ്പുറം,പരീത്,കെ.പി. ധർമ്മൻ,കമറുദ്ദീൻഷാ,കബീർ തെങ്ങിൽ,രേഖ ഭാസ്കരൻ, ഇസ്ഹാഖ് ചാലിൽ തുടങ്ങിയവർ സംബന്ധിച്ചു.
പുന്നയൂർക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിസി.എൻ ബാലകൃഷ്ണൻ ചരമവാർഷികം ആചരിച്ചു
