ചാവക്കാട് മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു

ചാവക്കാട്: നഗരസഭയുടെ 2025-26 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്കുകൾ നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നടന്നു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുഹമ്മദ് അൻവർ എ വി സ്വാഗതം ആശംസിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ രേഷ്മ എം നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ ലത്തീഫ് നന്ദി പറഞ്ഞു.നഗരസഭ വികസന ഫണ്ടിലെ 75% തുകയും ഗുണഭോക്താക്കളുടെ 25% വിഹിതവും ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ ആറ് മത്സ്യത്തൊഴിലാളികൾക്കാണ് 500 ലിറ്റർ സംഭരണ ശേഷിയുള്ള ഗുണനിലവാരമുള്ള വാട്ടർ ടാങ്കുകൾ വിതരണം ചെയ്തത്.ജനപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ നിരവധിപേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *