ഗുരുവായൂർ:ലൈഫ് മിഷൻ പദ്ധതിയിൽ വീടിന് അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടർന്ന് തകരഷീറ്റ് മേഞ്ഞ കുടിലിൽ കഴിഞ്ഞിരുന്ന സത്യഭാമയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു.ഗുരുവായൂരിൽ സെപ്തംബർ 20 ന് നടന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ സഭയിൽ അപേക്ഷയുമായി എത്തിയ ഇരിങ്ങപ്പുറം പതിനേഴാം വാർഡ് മണി ഗ്രാമത്തിൽ താമസിക്കുന്ന സത്യഭാമക്ക് വീട് വെക്കാനുള്ള തുക തൻ്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് നല്കാം മെന്ന് സുരേഷ് ഗോപി ഉറപ്പ് നല്കുകയും. അതിനുള്ള ചുമതല സേവാഭാരതിയെ ഏല്പിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ വീടിൻ്റെ കട്ടിള വെപ്പ് കർമ്മം നടന്നു.ദേശീയ സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ
ഭാരതീയ ജനതാ പാർട്ടി തൃശ്ശൂർ നോർത്ത് ജില്ലാ അദ്ധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്മണ്യൻ കട്ടിള വെപ്പ് കർമ്മം നിർവ്വഹിച്ചു.സേവ ഭാരതി ഗുരുവായൂർ പ്രസിഡന്റ് ഡോ. ബാലകൃഷ്ണൻ, സെക്രട്ടറി സൂരജ്,ഷാജി പാക്കത്ത്,ബാബു,
ഗുരുവായൂർ നഗരസഭ കൗൺസിലർമാരായ ജ്യോതിരവീന്ദ്രനാഥ്,ശോഭ ഹരിനാരായണൻ,സേവാഭാരതി, ബി ജെ പി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. കട്ടിളവെപ്പ് പൂജകൾക്ക് അനൂപ് ശാന്തി നേതൃത്വം നല്കി.
സുരേഷ് ഗോപിയുടെ വാക്ക് പാഴ് വാക്കായില്ല;സത്യഭാമയ്ക്ക് വീടൊരുങ്ങുന്നു
