ഒടുവിൽ ജോയിയുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി

തിരുവനന്തപുരം:ഒടുവിൽ ജോയിയുടെ മൃതദേഹം മൂന്നാം ദിവസം കണ്ടെത്തി.കാണാതായി 46 മണിക്കൂറിനുശേഷമാണ് മാരായമുട്ടം സ്വദേശി ജോയിയുടെ (47) മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കണ്ടെത്തുമ്പോൾ ജീർണിച്ച അവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. തകരപ്പറമ്പ് ചിത്രാ ഹോമിന്റെ പിറകിലെ കനാലിൽ മാലിന്യത്തിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം.തുടർന്ന് കൗൺസിലർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുക്കളും സുഹൃത്തുക്കളും എത്തി മൃതദേഹം ജോ യിയുടേതാണെന്ന് സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *