പുന്നയൂർക്കുളം:ആൽത്തറ കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിലെ വേല ഉത്സവം ഫെബ്രുവരി 7 ന്. ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.കൊടിയേറ്റം ഫെബ്രുവരി 1 ന് രാവിലെ വിശേഷാൽ പൂജകൾക്കുശേഷം ശാന്തി പ്രഭാകരൻ ആറ്റുപുറം നിർവഹിക്കും.വൈകിട്ട് 6 ന് മേളത്തോടുകൂടി നിറമാല, ചുറ്റുവിളക്ക് രാത്രി 9ന് പരൂർ ശിവക്ഷേത്രത്തിൽ നിന്നും നാട്ടുതാലവും ഉണ്ടാകും.നാലിന് യുവി കുണ്ടനിയുടെ ആഭിമുഖ്യത്തിൽ കലാസന്ധ്യ, സരസ്വതി ബാലഗോകുലം അവതരിപ്പിക്കുന്ന നൃത്യ നൃത്തങ്ങളും കലാപരിപാടികളും,അഞ്ചിന് ജിസിസി യുവി യുടെ കൊടുങ്ങല്ലൂർ ശ്രീ രുദ്ര അവതരിപ്പിക്കുന്ന നാടൻ പാട്ട്, ആറിന് ദേശക്കൂട്ടം കുണ്ടനിയുടെ കൊച്ചിൻ ബ്ലൂ മാക്സിൻ്റെ ഗാനമേള, വേല ദിവസമായ ശനിയാഴ്ച രാവിലെ വിശേഷാൽ പൂജകൾ, പറവെപ്പ്, 11 മണി മുതൽ പ്രസാദ ഊട്ട് എന്നിവയും വൈകീട്ട് 6 മണിക്ക് വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇരുനൂറോളം തിറ,നൂറോളം തെയ്യം, കരിങ്കാളി എന്നിവയോടെ വേല വരവ്, തുടർന്ന് നിറമാല, ദീപാരാധന, മേളത്തോടുകൂടി ചുറ്റുവിളക്ക്, രാത്രി 9 ന് ഐശ്വര്യ കലാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം നവോദയയുടെ സുകുമാരി എന്ന നാടകവും ഉണ്ടാകും.ക്ഷേത്രത്തിൽ കിട്ടിയ വഴിപാട് സാധനങ്ങളുടെ ലേലം ഞായറാഴ്ച രാവിലെ 9 ന് നടക്കും. ഭാരവാഹികളായ ചെയർമാൻ സി കെ ഷണ്മുഖൻ,പ്രസിഡണ്ട് കെഎം പ്രകാശൻ, സെക്രട്ടറി എംജി സന്തോഷ്, ജോയിൻ സെക്രട്ടറി ശ്രീഹരി എഴുത്തുപുരക്കൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആൽത്തറ കുണ്ടനി ദണ്ഡൻസ്വാമി ക്ഷേത്രത്തിലെ വേല മഹോത്സവം ഫെബ്രുവരി 7 ന്
