തിരൂരിൽ മാതാവിനെ മകന്‍ ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി;മകൻ പടിയൽ

തിരൂർ :വൈലത്തൂര്‍ കാവപ്പുര മദ്രസക്ക്‌ സമീപം താമസിക്കുന്ന നന്നാട്ട്‌ അബുവിൻ്റെ ഭാര്യ ആമിന (60)യാണ് കൊല്ലപ്പെട്ടത്‌. വെള്ളിയാഴ്ച കാലത്ത് ഏഴ്‌ മണിയോടെയാണ്‌ നാടിനെ നടുക്കിയ സംഭവം.ആമിനയുടെ ഭരത്താവ്‌ അബു പുലര്‍ച്ചെ ജോലിക്ക്‌ പോയതിന്‌ ശേഷമാണ്‌ കൊലപാതകം നടന്നത്‌. വെട്ടുകത്തി കൊണ്ട്‌ കുത്തിയ ശേഷം ഗ്യാസ്‌ സിലിണ്ടര്‍ ഉപയോഗിച്ച് തലക്കടിച്ചാണ്‌ കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ്‌ പ്രാഥമിക വിവരം.സംഭവത്തില്‍ മകന്‍ മുസമ്മിൽ (30)നെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. മാനസികാസ്വസ്ഥതയുള്ള ആളാണ്‌ മുസമ്മില്‍ എന്നാണ്‌ വിവരം.മൃതദേഹം നടപടിക്രമങ്ങള്‍ പൂർത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടു നല്‍കും

Leave a Reply

Your email address will not be published. Required fields are marked *