ഗുരുവായൂർ:അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്ഗുരുവായൂർ നഗരസഭയിലെ
ഹരിത കർമ്മ സേനാംഗങ്ങളേയും
വനിതാ ശുചീകരണ വിഭാഗം ജീവനക്കാരേയും ആദരിച്ചു.ലൈബ്രറി ഹാളിൽ വച്ച് നടന്ന യോഗം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയർ പേർസൺ അനീഷ്മ ഷനോജിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺമാരായ
ഷൈലജ സുധൻ
എ.എസ്.മനോജ്,
ക്ലീൻ സിറ്റി മാനേജർ കെ.എസ്.ലക്ഷ്മണൻ,
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ
റഫീക്, ശുചിത്വമിഷൻ അസി. കോർഡിനേറ്റർ രജനീഷ് ,കൗൺസിലർമാരായ ബിബിത, ജ്യോതി ,ബിന്ദു പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.ഹരിത കർമ്മ സേനാംഗങ്ങളിലെ മുതിർന്ന അംഗങ്ങളായ ലളിത, അമ്മിണി, ശാന്ത, വാസന്തി എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.ഹരിത കർമ്മ സേനാംഗങ്ങൾ അവരവരുടെ അനുഭവങ്ങൾ എഴുതിയ
‘അവൾ കഥ എഴുതുന്നു”
എന്ന പുസ്തകം പ്രകാശനം ചെയ്തു.കൗൺസിലർമാരും
ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു
വനിതാ ദിനത്തിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് ആദരം
