വടക്കേക്കാട് ഐ.സി.എ സ്കൂളിൽ ആനുവൽ ഡേ “യാദ് രാത് 2026 “

വടക്കേക്കാട് ഐ.സി.എ സ്കൂളിൽ ആനുവൽ ഡേ” യാദ് രാത് 2026 ” തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ .ഷംസീറ അഷ്റഫ് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എം.കെ നബീൽ ,ഐ.സി.എ പ്രസിഡൻ്റ് കോട്ടയിൽ കുഞ്ഞുമോൻ ഹാജി, വടക്കേക്കാട് പഞ്ചായത്ത് മെമ്പർ ആർ.എം ബക്കർ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പൽ മുഹമ്മദ് യൂനുസ് സ്കൂൾ ആനുവൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഐ സി എ സീനിയർ വൈസ് പ്രസിഡണ്ട് അഡ്വ. ആർ വി അബ്ദുൾ മജീദ്, സെക്രട്ടറി ഒ.എം മുഹമ്മദലി , പ്രോഗ്രാം കമ്മിറ്റി കൺവീനർ ബേബിനാസ് എന്നിവർ സംസാരിച്ചു.
ഐ.സി.എ മാനേജ്മെൻ്റ് ഭാരവാഹികൾ വിശിഷ്ടാതിഥിളെ ഉപഹാരം നൽകി ആദരിച്ചു.ഐ.സി.എയിലെ നോൺ ടീച്ചിങ് സ്റ്റാഫിന് സ്നേഹഭവനം ഒരുക്കുന്നതിനായി ഭക്ഷ്യമേളയിലൂടെ വിദ്യാർഥികൾ സമാഹരിച്ച തുക 223786 രൂപ പ്രാരംഭ പ്രവർത്തനങ്ങളിലേക്കായി പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ പ്രസിഡൻ്റ് കോട്ടയിൽ കുഞ്ഞുമോൻന് കൈമാറി.തുടർന്ന് എൽ എസ് എസ് , യു എസ് എസ് , രാജ്യപുരസ്കാർ , വിവിധ സ്കൂൾ തല മത്സരങ്ങൾ എന്നിവയിലെ വിജയികൾക്കായുള്ള പ്രതിഭാ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *