വടക്കേക്കാട്:വൈലത്തൂരിൽ റേഷൻ കടയിൽ വിതരണത്തിനായി എത്തിച്ച അരിയിൽ കുറുഞ്ചാത്തനെ കണ്ടതിനെ തുടർന്ന് ഇറക്കിയ ലോഡ് തിരിച്ചു കൊണ്ടു പോയി.
വൈലത്തൂർ പാരത്തി പുഷ്പാകരൻ വാങ്ങിയ റേഷനരിയിലായിരുന്നു കുറുഞ്ചാത്തനെ കണ്ടത്. വൈലത്തൂർ 192 -ാം നമ്പർ റേഷന്‍ കടയില്‍ നിന്നാണ് പുഷ്പാകരൻ റേഷനരി വാങ്ങിയത്. കുറുഞ്ചാത്തനെ കണ്ടതിനെ തുടര്‍ന്ന് സപ്ലൈ ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ഇറക്കിയ അരി തിരിച്ചെടുക്കാനും.കാർഡുടമക്ക് പകരം അരി നല്കാനും നടപടിയെടുത്തതായി ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർ സൈമൺ ജോസ് പറഞ്ഞു.
