പുന്നിയൂർക്കുളം:അമേരിക്കൻ മലയാളി എഴുത്തുകാരനും പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ സ്ഥാപക പ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പറക്കും പക്ഷിയെ പ്രണയിക്കുന്നവർ എന്ന നോവലിനെ കുറിച്ച് ചർച്ചയൊരുക്കുന്നു.ഞായറാഴ്ച കാലത്ത് 10.30 ന് പുന്നയൂർക്കുളം കമലാസുരയ്യ സാംസ്കാരിക സമുച്ചയത്തിൽ കഥാകാരൻ ടി. ഡി രാമകൃഷ്ണൻ നയിക്കുന്ന ചർച്ചയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ കുരിയൻ പാമ്പാടി,കവി സെബാസ്റ്റ്യൻ,ടി.മോഹൻ ബാബു, ഫൈസൽ ബാവ,ഹക്കീം വെളിയത്ത്, അധ്യാപിക ശ്രുതി തുടങ്ങിയവർ പങ്കെടുക്കും.ടി.എം ഡെറിപോൾ മോഡറേറ്ററാകും. പുന്നയൂർക്കുളം സാഹിത്യ സമിതിയാണ് ചർച്ച സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ സാഹിത്യ സമിതി ഭാരവാഹികളായ ഉമ്മർ അറക്കൽ,കെ.ബി സുകുമാരൻ, അബ്ദുൾ പുന്നയൂർക്കുളം,രാജേഷ് കടാമ്പുള്ളി, ഷാജൻ വാഴപ്പുള്ളി എന്നിവർ പങ്കെടുത്തു
“പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ” പുസ്തക ചർച്ച ഞായറാഴ്ച
