തൃശൂർ :നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല പൂർണ്ണ സജ്ജം.രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
ജില്ലയില്‍ ആകെ 25,32,715 വോട്ടർമാരാണുള്ളത്.ഇതില്‍ 12,28,118 പുരുഷന്മാരും 13,04,580 സ്ത്രീകളും 17 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉള്‍പ്പെടും.എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസർമാർ (ബി.എല്‍.ഒ ) മുഖേന വോട്ടർ സ്ലിപ്പുകള്‍ വിതരണം ചെയ്യുന്ന നടപടി പൂർത്തിയായി. 13 നിയമസഭാ മണ്ഡലങ്ങളിലായി 77 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
2,839 പോളിംഗ് സ്റ്റേഷനുകള്‍.
13 മണ്ഡലങ്ങളിലായി 1,321 കേന്ദ്രങ്ങളിലായി 2,839 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 13,628 പോളിംഗ് ഉദ്യോഗസ്ഥരാണ് റിസർവ് ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടപടികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.
ഹരിതചട്ടം പാലിക്കണം.
ശുചിത്വ മിഷനും എല്‍.എസ്.ജി.ഡി വകുപ്പും ചേർന്ന് ഗ്രീൻ പ്രോട്ടോക്കോള്‍ കർശനമായി പാലിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകള്‍ക്കും പുറത്തായി മൊബൈല്‍ ഡിപ്പോസിഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
നിയോജകമണ്ഡലങ്ങളുടെ സ്‌ട്രോംഗ് റൂമുകള്‍ നിരീക്ഷകരുടെയും സ്ഥാനാർത്ഥി പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ വോട്ടെടുപ്പിന്റെ തലേ ദിവസം തുറന്ന് മെഷീനുകള്‍ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിക്കുന്ന നടപടികള്‍ സ്വീകരിക്കും.ഭിന്നശേഷി സൗഹൃദ ബൂത്തുകള്‍.എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷിക്കാർക്കായി വീല്‍ചെയർ സൗകര്യം ഉറപ്പാക്കി. ഓരോ മണ്ഡലത്തിലും 20 മോഡല്‍ പോളിംഗ് സ്റ്റേഷനുകള്‍, ജില്ലയില്‍ ആകെ 25 വനിതകള്‍ മാത്രം നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷൻ, തൃശൂർ മണ്ഡലത്തില്‍ ഒരു ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷൻ എന്നിവയും രണ്ട് ‘ഓള്‍ഇൻക്ലൂസീവ്’ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
48 മണിക്കൂർ നിശബ്ദ കാലം
48 മണിക്കൂർ സൈലൻസ് പീരിയഡിനും പോള്‍ ദിവസത്തിലെ ഡ്രൈ ഡേ പ്രഖ്യാപനത്തിനും നിർദ്ദേശം നല്‍കി.100 മീറ്റർ പരിധിയില്‍ പ്രചാരണം,മൈക്ക്, ലൗഡ്‌സ്പീക്കർ ഉപയോഗം എന്നിവ കർശനമായി നിരോധിച്ചു.
മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം.
ചേലക്കര
2,03,956
കുന്നംകുളം
1,96,839
ഗുരുവായൂർ
2,18,704
മണലൂർ
2,22,278
വടക്കാഞ്ചേരി
2,01,786
ഒല്ലൂർ
1,88,395
തൃശൂർ
1,61,225
നാട്ടിക
2,03,427
കൈപ്പമംഗലം
1,82,716
ഇരിങ്ങാലക്കുട
1,94,592
പുതുക്കാട്
1,92,377
ചാലക്കുടി
1,79,208
കൊടുങ്ങല്ലൂർ
1,87,212
ജില്ലയില്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂർത്തിയായി. എല്ലാ വോട്ടർമാർക്കും സുഗമമായി വോട്ട് ചെയ്യാനുള്ള സൗകര്യം ബൂത്തുകളില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു
ഒരുക്കങ്ങൾ പൂർത്തിയായി;നാളെ വോട്ടെടുപ്പ്
