വടക്കേക്കാട്:വൈലത്തൂർ വി. കുരിയാക്കോസ് സഹദായുടെ കത്തോലിക്ക പള്ളിയിൽ 144-ാം സംയുക്ത തിരുനാൾ ഏപ്രിൽ 12 മുതൽ 15 വരെ വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇടവക മധ്യസ്ഥനായ വിശുദ്ധ കുരിയാക്കോസ് സഹദയുടെയും, വിശുദ്ധ സെബാസ്ത്യാനോസിന്റെയും, വിശുദ്ധ അന്തോണീസിന്റെയും, വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിനാണ് നാട് ഒരുങ്ങിയിട്ടുള്ളത്. 12ന് ഞായറാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലുമായി സഹകരിച്ച് നേത്ര പരിശോധന ക്യാമ്പ് നടക്കും.കാഴ്ച സമർപ്പണം, ലദീഞ്,
നൊവേന, വിശുദ്ധ കുർബാന,നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. ഫാ. വർഗീസ് പാലത്തിങ്കൽ കാർമികത്വം വഹിക്കും. വൈകീട്ട് 5 ന് നടക്കുന്ന പ്രസുദേന്തി വാഴ്ച്ചക്കും 7ന് നടക്കുന്ന ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മത്തിനും കൈപ്പറമ്പ് പള്ളി നടത്തു വികാരി ഫാ. ഡേവിസ് ചിറമ്മേൽ നേതൃത്വം നൽകും. തുടർന്ന് പാലക്കാട് ആർ ആർ മീഡിയ ഒരുക്കുന്ന ഗാനമേളയും ഉണ്ടാകും. 13ന് കുർബാനയ്ക്കുശേഷം തിരുസ്വരൂപങ്ങൾ എഴുന്നള്ളിച്ചു വെക്കൽ, വൈകിട്ട് ആറുമണിക്ക് വിവിധ കപ്പേളകളിൽ ലദീഞ്, 11മണിക്ക് അമ്പ്, വള സമാപനം, രാത്രി 11.15ന് മെഗാ ബാൻഡ് സംഗമം എന്നിവ ഉണ്ടായിരിക്കും. 14ന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ചെമ്മണ്ണൂർ പള്ളി വികാരി ഫാദർ ഗ്ലാഡിൻ വട്ടക്കുഴി, കാക്കശ്ശേരി പള്ളി വികാരി ഫാദർ തോമസ് ഊക്കൻ, അഞ്ഞൂർ ദിവ്യദർശൻ വികാരി ഫാദർ ജോസഫ് താഴെത്തേതിൽ തുടങ്ങിയവർ നേതൃത്വം നൽകും. വൈകിട്ട് 4 ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് സി എം ഐ പാലക്കാട് ഇടവക വൈദികൻ ഫാ. അനിൽ തലക്കോട്ടൂർ കാർമികനാവും തുടർന്ന് തിരുനാൾ പ്രദക്ഷിണവും രാത്രി 7:30ന് വർണ്ണ മഴയും ഉണ്ടായിരിക്കും. 15ന് ബുധനാഴ്ച രാവിലെ മരിച്ചവർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാനയും ഒപ്പീസ് എന്നിവ നടത്തും. രാത്രി 7 മണിക്ക് കാഞ്ഞിരപ്പിള്ളി അമല കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഒറ്റ എന്ന നാടകവും അരങ്ങേറും. വികാരി ഫാദർ വർഗ്ഗീസ് പാലത്തിങ്കൽ, ജനറൽ കൺവീനർ ടി.സി ഡെന്നി,ജോയിന്റ് കൺവീനർ സി.കെ. ജെയിംസ്,ട്രസ്റ്റിമാരായ സി.സി ജോസ്, ഐ. ടി വിൻസൻ്റ്, ബിജു തോമസ്, സെക്രട്ടറി ജോസ് വടക്കൻ,സണ്ണി സി.റ്റി, പബ്ലിസിറ്റി കൺവീനർ ബിജു തോമസ് സാഗര
എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വൈലത്തൂർ കത്തോലിക്ക പള്ളിയിൽ സംയുക്ത തിരുനാൾ ഏപ്രിൽ 12,13,14,15 തിയ്യതികളിൽ
