കാണിപ്പയ്യൂർ അന്നംകുളങ്ങര പൂരം 28ന്

കുന്നംകുളം: കാണിപ്പയ്യൂർ അന്നംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം 28ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭരണി ദിവസം മുതൽ പത്ത് ദിവസം ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ കളംപാട്ട്, നടക്കൽ പറ എന്നിവ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9.30 വരെ നടക്കും. പൂര ദിവസം രാവിലെ നാലുമണിക്ക് തന്ത്രി വിഷ്ണു ഭട്ടത്തിരിപ്പാടിന്റെ മുഖ്യ കാർമ്മീകത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും. ഒരു മണിക്ക് ക്ഷേത്ര ഊരാളൻ മനു നമ്പൂതിരിപ്പാടിൻ്റെ നേതൃത്വത്തിൽ പൂരം എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകിട്ട് നാലര മുതൽ 6 വരെ 17 ദേശ പൂരങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് 7 മണി വരെ തെയ്യങ്ങൾ ക്ഷേത്രത്തിലെത്തും. 7.30ന് 23 ഗജവീരന്മാർ അണിനിരക്കുന്ന കൂട്ടി എഴുന്നള്ളിപ്പ് ആരംഭിക്കും. രാത്രി 8:30ന് മുഖാമുഖം നാടകം അരങ്ങേറും.29-ാം തീയ്യതി രാവിലെ 6.30ന് കൂറ വലിച്ച് കൊടിയിറക്കുന്നതോടെ ചടങ്ങുകൾ സമാപിക്കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് ടി സോമശേഖരൻ, ഭാരവാഹികളായപരമേശ്വരൻ,ഗോപിനായർ,അനൂപ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *