കുന്നംകുളം:തൃശൂർ ജില്ലയിൽ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പ് പ്രതിസന്ധിയിൽ. ശാരീരിക ക്ഷമത പരിശോധനക്ക് തൃശൂർ ഫോറസ്റ്റിൽ ഡോക്ടർമാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.കൊമ്പ് മുറിക്കുന്നതിനും
ഇടഞ്ഞ ആനകളെ പരിശോധിക്കുന്നതിനും മറ്റ് ജില്ലകളിലെ ഡോക്ടർമാരെയാണ് ആന ഉടമസ്ഥരും പൂരപ്രേമികളും ആശ്രയിക്കുന്നത്. രണ്ട് മാസത്തോളമായി തൃശൂർ ഫോറസ്റ്റിൽ ഡോക്ടർ ചാർജെടുത്തില്ലന്നാണ് അറിയുന്നത്.ഫോറസ്റ്റിൽ വേണ്ട വിധത്തിലുള്ള പരിഗണന ലഭിക്കാത്തതാണ് ഡോക്ടർമാർ ചാർജെടുക്കാത്തതിനുള്ള പ്രധാന കാരണമത്രെ. ഉത്സവ സീസണായിട്ടു പോലും അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തര നടപടിയില്ലാത്തത് പൂരപ്രേമികളെയുംആന ഉടമളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്
