കുന്നംകുളം: പാറേമ്പാടം താഴത്തെ പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ഇലക്ട്രിക് ഓട്ടോറിക്ഷ ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികൻ ചാവക്കാട് പുന്ന സ്വദേശി കളത്തിൽ വീട്ടിൽ ഫയാസ് (27), ബൈക്ക് യാത്രികരായ മന്നലാംകുന്ന് പള്ളത്ത് വീട്ടിൽ അലി (51) മന്നലാംകുന്ന് സ്വദേശി കറുപ്പം വീട്ടിൽ മൊയ്തീൻ (50)എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.20 ഓടെയാണ് അപകടം നടന്നത്. പെരുമ്പിലാവ് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ പുറകിലത്തെ ടയർ റോഡ് സൈഡിലെ കാനക്ക് മുകളിൽ ഇട്ടിരുന്ന സ്ലാബിനു മുകളിൽ കയറി നിയന്ത്രണം വിട്ട് എതിർ ദിശയിൽ വരികയായിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മൂന്നുപേർക്കും തലയ്ക്കാണ്പരിക്കേറ്റത്
Related Posts
ആ കുചേല പ്രതിമ എവിടെ; മഞ്ജുളാൽ കുചേല പ്രതിമ ഇന്നും അപ്രത്യക്ഷത്തിൽ… പ്രതിക്ഷേധവുമായി ഭക്തജന കൂട്ടായ്മ
- admin
- December 16, 2025
- 0
ഗുരുവായൂർ:കുചേലദിന ആഘോഷത്തിലും മഞ്ജുളാൽ കുചേല പ്രതിമ ഇന്നും അപ്രത്യക്ഷത്തിൽ. പ്രതിക്ഷേധവുമായി ഭക്തജന കൂട്ടായ്മ. ഭക്തിനിർഭരമായി സ്നേഹബന്ധത്തിന്റെയും,ദേവാനുഗ്രഹത്തിന്റെ സത്ത പകർന്ന പുരാണ ഇതിഹാസങ്ങളിലെ മുഖ്യദേവസ്വരൂപമായ കുചേലദിനം ഇത്തവണ വന്നെത്തിയിട്ടും കിഴക്കെ നട മജ്ഞുളാൽ പരിസരത്ത് ആത്മനിർവൃതി […]
ഗജരാജൻ പട്ടാമ്പി കർണ്ണൻ ചരിഞ്ഞു
- Ramesh Chembil
- May 18, 2024
- 0
പട്ടാമ്പി:ഗജരാജൻ പട്ടാമ്പി കർണ്ണൻ വൈക്കം വെച്ചൂരിൽ വെച്ച് ചരിഞ്ഞു.പട്ടാമ്പി സ്വദേശി പ്രമോദിന്റെ ഉടമസ്ഥതയിലുളള ആനയാണ്. 45 വയസ്സാണ്. ഉത്സവ പറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു
തൊഴിയൂർ മുഖംമൂടി മുക്കിൽ ബൈക്ക് യാത്രികരായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി
- admin
- January 13, 2026
- 0
വടക്കേക്കാട്:തൊഴിയൂർ മുഖംമൂടി മുക്കിൽ ബൈക്ക് യാത്രികരായ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. തൊഴിയൂർ സ്വദേശി ഗൗതമിനാണ് പരിക്കേറ്റത്.ഇന്ന് രാത്രി 7 മണിയോടെയായിരുന്നു സംഭവം. ഗുരുവായൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് യാത്രികർ തമ്മിൽ […]
