ചെറായി സ്കൂളിലെ പോളിംഗ്  ഉദ്യോഗസ്ഥർക്ക് വിദ്യാർത്ഥികളുടെ വക പൂച്ചെണ്ടുകളും മധുരവും

പുന്നയൂർക്കുളം:ചെറായി ഗവ. യുപി സ്കൂളിലെത്തിയ പോളിംഗ്  ഉദ്യോഗസ്ഥരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂച്ചെണ്ടുകളും മധുരവും നൽകി സ്വീകരിച്ചു.

തികച്ചും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പോളിംഗ് സ്റ്റേഷനുകൾ സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ളത്.പോളിംഗ് ബൂത്തുകളിൽ നൽകുന്ന നിർദേശങ്ങളും മറ്റു സ്ഥാനാർഥികളുടെ പേരുകളും അടങ്ങിയ പേപ്പറുകൾ ചുമരിൽ പശ തേച്ച് പതിക്കുന്നതിന് പകരം എല്ലാവർക്കും കാണത്തക്ക രീതിയിൽ പിൻ ചെയ്ത് വെക്കുവാനുള്ള സൗകര്യം അടക്കം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ ഒരുക്കിയിരുന്നു. പാഴ് വസ്തുക്കൾ നിക്ഷേപിക്കുന്നതിനായി ഓല മെടഞ്ഞ് തയ്യാറാക്കിയ വല്ലവും വിവിധ സ്ഥലങ്ങളിൽ ഒരുക്കിയിട്ടുണ്ട്.രണ്ട് മണിയോടെ സ്കൂളിലെത്തിയ ക്രമ സമാധാനപാലകർ അടക്കമുള്ള പോളിംഗ് ഉദ്യോഗസ്ഥർക്ക് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പൂച്ചെണ്ടുകളും എള്ളുണ്ടയും നല്കി സ്വീകരിച്ചു. പ്രധാനധ്യാപകൻ കെ.എൽ മനോഹിത്ത്,അധ്യാപകൻ ഷിബിൻരാജ്,ഓഫീസ് സ്റ്റാഫ്‌ സമീന,വിദ്യാർത്ഥികളായ മുഹമ്മദ്‌ നാസ്സിം,മുഹമ്മദ് സയാൻ,ഷിയാസ്, മുഹമ്മദ് ഹാദി, ടി.എം പ്രയാൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *