ഗുരുവായൂർ:കോട്ടപ്പടി കാളികുളം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഊട്ടുപുര തറക്കല്ലിടൽ കർമ്മം
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗം
സ്വാമി പ്രബോധ തീർത്ഥ നിർവഹിക്കും.
ക്ഷേത്രം മേൽശാന്തി ബ്രഹ്മപദം അജീഷ് ശാന്തി ശിലാപൂജ നിർവഹിക്കും.ചടങ്ങിൽ
ക്ഷേത്രം പ്രസിഡണ്ട് വി.എ ഗോപി അധ്യക്ഷത വഹിക്കും.രാധാകൃഷ്ണ ഗ്രൂപ്പ് ചെയർമാൻ പി.എസ് പ്രേമാനന്ദൻ ആമുഖ പ്രസംഗം നടത്തും ഭാരവാഹികളായ സി.വി രാജൻ,സത്യൻ കോട്ടപ്പടി,പി കെ മോഹനൻ,എം വി രമേഷ്കുമാർ,കെ.പി സുധീർ തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുക്കും
