93-ാം ക്ഷേത്രപ്രവേശന സത്യഗ്രഹ അനുസ്മരണവും, ഗുരുവായൂർ ക്ഷേത്രം ഹരിത ടൂറിസം കേന്ദ്ര പ്രഖ്യാപനും നടത്തി

ഗുരുവായൂർ: ക്ഷേത്രപ്രവേശന സത്യഗ്രഹത്തിൻ്റെ സ്മരണ പുതുക്കിക്കൊണ്ട് എകെജി കവാടത്തിൽ  എൻ.കെ.അക്ബർ എം എൽ എ യുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നഗരസഭ ടൗൺ ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനം
എം എൽ എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയർ പേർസൺ അനീഷ്മഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേർസൺ മാരായ എ.എം.ഷഫീർ,
ഷൈലജ സുധൻ,എ.എസ് മനോജ്,ബിന്ദു അജിത് കുമാർ,സായിനാഥൻ,
നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ സി.ദിദികഎന്നിവർ പങ്കെടുത്ത് സംസാരിച്ചു.ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പ്രൊഫസർ
അമൽ സി രാജൻ മുഖ്യപ്രഭാഷണം നടത്തി.
ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ നന്ദി രേഖപ്പെടുത്തി.ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപനം നടത്തി. സർട്ടിഫിക്കറ്റും മൊമൻ്റോയും ഗുരുവായൂർ ക്ഷേത്രംചെയർമാൻ വിജയൻ ഏറ്റുവാങ്ങി.
വൃത്തിയും ശുദ്ധിയുമായി സംരക്ഷിക്കുന്ന വിവിധ സ്ഥാപനങ്ങൾക്ക്
സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഗുരുവായൂർ ജി.യു.പി.സ്കൂളിലേക്ക് ഹരിത കർമ്മ സേനാംഗങ്ങൾ അഭിനയിച്ച് നഗരസഭ ജീവനക്കാരനായ രതീഷ് കര്‍മ്മ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവ്വഹിച്ച ഒറ്റമരത്തണലിൽ എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *