ഗുരുവായൂർ:പരിസ്ഥിതി മിത്രം പുരസ്കാരം കേരള മുഖ്യമന്ത്രിയിൽ നിന്നും ഗുരുവായൂർ നഗരസഭക്ക് വേണ്ടി ചെയർമാൻ എം കൃഷ്ണദാസ് ഏറ്റുവാങ്ങി. നഗരസഭ സെക്രട്ടറി എച് അഭിലാഷ് കുമാർ, കൗൺസിലർമാരായ ബിബിത മോഹനൻ ദേവിക ദിലീപ്, സിന്ധു ഉണ്ണി ബിന്ദു പുരുഷോത്തമൻ,ക്ലിൻ സിറ്റി മാനേജർ ശിവകുമാർ, ഹെൽത്ത് ഓഫീസർ ഹർഷിദ് എന്നിവരും സന്നിഹിതരായിരുന്നു. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പരിസ്ഥിതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തികളെയും, സംഘടനകളേയും,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളേയും ആദരിക്കുന്നതിനാണ് ഈ പുരസ്കാരം
പരിസ്ഥിതി മിത്രം പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്നും ഗുരുവായൂർ നഗരസഭ ഏറ്റുവാങ്ങി
