മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യൽ മീഡിയ വഴി പ്രചരണം;പാലപ്പെട്ടി സ്വദേശിക്കെതിരെ കേസ്

പുന്നയൂർക്കുളം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയ ആൾക്കെതിരെ കേസ്.
അനു പാലപ്പെട്ടി എന്ന ഫേസ് ബുക്ക് പോസ്റ്റിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ വയനാട് ജില്ലയിലെ ഉരുൾ പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ആഹ്വാനം തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും, പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും സർക്കാരിനെതിരെ ലഹളയുണ്ടാക്കുക, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ അപമാനിക്കുക എന്നീ ഉദ്ദേശങ്ങൾ കാണപ്പെട്ട കാര്യത്തിന് സൈബർ ക്രൈം പോലീസ് സി.ആർ 0093/2024,ബി എൻ എസ് 192,352 വകുപ്പ് പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വടക്കേക്കാട് സ്വദേശിയായ പൊതുപ്രവർത്തകനാണ് പരാതിക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *