ചാവക്കാട്:മണത്തല നേർച്ചയോടനുബന്ധിച്ച് ട്രാഫിക് നാളെ രാത്രി 10 മുതൽ 29 ന് പുലർച്ചെ 1.30 മണി വരെയും,
29 ന് രാത്രി 11 മുതൽ 30 ന് പുലർച്ചെ 3.30 വരെയും ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ താഴെ പറയും പ്രകാരം ട്രാഫിക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.
പൊന്നാനി ഭാഗങ്ങളിൽ നിന്നും വരുന്ന ട്രക്ക് കണ്ടയ്നർ ലോറികൾ ഒഴികെയുളള വാഹനങ്ങൾ മന്ദലാം കുന്ന് നിന്നും തിരിഞ്ഞ് കുഴിങ്ങര വടക്കേക്കാട് – അഞ്ഞൂര് വഴി കുന്നംകുളം ഭാഗത്തേക്കും തമ്പുരാൻപടി ആനക്കോട്ട വഴി മമ്മിയൂർ വഴി കൊടുങ്ങല്ലൂർ ഭാഗത്തേക്കും പോകേണ്ടതാണ്.
കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും പൊന്നാനി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ സ്റ്റേഷനു മുന്നിലൂടെ പോയി മമ്മിയൂർ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ആനക്കോട്ട – വടക്കേക്കാട് – പുത്തൻപളളി – പാലപ്പെട്ടി വഴി ദേശീയപാതയിലേക്ക് കയറേണ്ടതാണ്.കൊടുങ്ങല്ലൂർ ഭാഗത്തു നിന്നും ഗുരുവായൂർ, പാവറട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഏങ്ങണ്ടിയൂർ അഞ്ചാം കല്ലിൽ നിന്നും തിരിഞ്ഞ് പാടൂർ പാലം വഴി മുല്ലശ്ശേരി ചെന്ന് ഇടത്തോട്ട് തിരിഞ്ഞ് പാവറട്ടി ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
കുന്നംകുളം ഗുരുവായൂർ ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ പാവറട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഞ്ചാരമുക്ക് വഴി പാവറട്ടി റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.പാവറട്ടി ഭാഗത്തു നിന്നും കുന്നംകുളം ഗുരുവായൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പഞ്ചാരമുക്ക് ഗുരൂവായൂർ പടിഞ്ഞാറേ നട വഴി പോകേണ്ടതാണ്.പാവറട്ടി ഭാഗത്തു നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുല്ലശ്ശേരിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് പാടൂർ പാലം വഴി ഹൈവേയിലേക്ക് പ്രവേശിച്ച് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.ട്രക്ക്
കണ്ടെയ്നർ ലോറി എന്നീ വലിയ വാഹനങ്ങൾ മന്ദലാംകുന്നിനു മുൻപായും കൊടുങ്ങല്ലൂർ ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ ചേറ്റുവക്കു മുൻപായും 28ന് രാത്രി 10മണി മുതൽ 29ന് പുലർച്ചെ 1.30 വരെയും, 29 ന് രാത്രി 11 മണി മുതൽ 30 ന് പുലർച്ചെ 3.30 വരെയും ഒതുക്കി നിറുത്തേണ്ടതാണ്.
