തൃശൂർ:ബാലഗോകുലം തൃശ്ശിവപേരൂർ മഹാനഗരത്തിലെ പൂങ്കുന്നം, അയ്യന്തോൾ, പേരാമംഗലം താലൂക്കുകളുടെ ഗോകുലസമിതി പ്രവർത്തക ശിബിരം അയ്യന്തോൾ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ വച്ച് നടന്നു. മഹാനഗർ കാര്യാദർശി സി.കെ മധു ഉദ്ഘടനം ചെയ്തു. വിവിധ വിഷയങ്ങളിൽ ജില്ലാ അധ്യക്ഷൻ വി.എൻ ഹരി,കാര്യാദർശി പി.ജി ഷമ്മി, ജില്ലാ ഖജാൻജി പ്രീത ചന്ദ്രൻ, പി. എസ് ശിവദാസൻ, സനിൽകുമാർ, പ്രദീപ്, രാധീഷ്, അർജുൻ കീരൻകുളങ്ങര എന്നിവർ ക്ലാസ് എടുത്തു
ബാലഗോകുലം തൃശ്ശിവപേരൂർമഹാനഗരം പ്രവർത്തക ശിബിരം നടത്തി
