പുന്നയൂർക്കുളം:ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സ്ത്രീയെ തടഞ്ഞു നിർത്തി ഉപദ്രവിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.ആൽത്തറ കുണ്ടനി പരപ്പിത്തറയിൽ വീട്ടിൽ വേലായുധൻ മകൻ ജയൻ( 39 ) നെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തത്.പൂരം കാണാനായെത്തിയ ആൽത്തറ സ്വദേശിനിയായ സ്ത്രീയെ അസഭ്യം വിളിച്ചു കൊണ്ടാണ് പ്രതി ഉപദ്രവിച്ചത്. മാസങ്ങൾക്ക് മുൻപ് ബുള്ളറ്റ് മോട്ടോർസൈക്കിൾ കത്തിച്ച കേസിലെയും പ്രതിയാണ് ഇയാൾ . വടക്കേക്കാട് എസ് എച്ച് ഒ, ആർ. ബിനുവിൻ്റെ നേതൃത്വത്തിൽ എസ് .ഐ ശിവശങ്കരനും സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഗോവിന്ദപുരം പൂരത്തിനിടെ സ്ത്രീയെ ആക്രമിച്ച പ്രതി പിടിയിൽ
