പുന്നയൂർക്കുളം:പുന്നയൂർക്കുളം: ചമ്മന്നൂരിൽ മിണ്ടാപ്രാണിയോട് കൊടും ക്രൂരത. പറമ്പിൽ കെട്ടിയ പോത്തിന്റെ വാല് മുറിച്ചുകളഞ്ഞു. ചമ്മന്നൂർ സ്വദേശി തൈപ്പറമ്പിൽ വീട്ടിൽ ഷഫീക്കിന്റെ പോത്തിന്റെ വാലാണ് സാമൂഹിക വിരുദ്ധർ മുറിച്ചത്. ഷെഫീഖ് തന്റെ ഉപജീവനത്തിനുവേണ്ടി വളർത്തിയിരുന്ന പോത്തിനു നേരെ ഇന്നലെ രാത്രിയിലാണ് സാമൂഹിക വിരുദ്ധരുടെ അക്രമം ഉണ്ടായത്.വീടിനോട് ചേർന്ന പറമ്പിലാണ് പോത്തിനെ കെട്ടിയിരുന്നത്. കയർ ചെറിയ ചെറിയ കഷ്ണങ്ങളാക്കുകയും പോത്തിന്റെ വാലിന്റെ ഭാഗം മുറിച്ചു കളയുകയും ചെയ്തു. ഇന്ന് രാവിലെ അഴിച്ചു കെട്ടാൻ നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. വടക്കേക്കാട് പോലീസിൽ പരാതി നൽകി.
കൂടുതൽ ദൃശ്യങ്ങൾ കാണാം…
