കോടിത്തിളക്കത്തിൽ ഗുരുവായൂർ നഗരസഭ കുടുംബശ്രീഎൻയു എൽ എംടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ

ഗുരുവായൂർ:കോടിത്തിളക്കത്തിൽ ഒത്തുകൂടി  സന്തോഷം പങ്കുവെച്ചു ഗുരുവായൂർ നഗരസഭ കുടുംബശ്രീഎൻയു എൽ എംടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ.
മെയ്‌ 24നു ഒരു വർഷം തികയാൻ ഇരിക്കെ 10547592 രൂപ വരുമാനം നേടിയതിന്റെ ആഘോഷവുംവാർഷിക ആഘോഷവും സംയുക്തമായി ഗുരുവായൂർ നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻററിൽ വച്ച് ആഘോഷിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ എസ് കവിത മുഖ്യ അതിഥിയായി. കുടുംബശ്രീഎൻയു എൽ എം
സിറ്റി മിഷൻ മാനേജർ വി. എസ്. ദീപ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയമാൻമാരായ എ. എം.ഷഫീർ, ശൈലജ സുധൻ,എ എസ്. മനോജ്,ബിന്ദു അജിത്കുമാർ , സെക്രട്ടറി അഭിലാഷ് കുമാർ. കൗൺസിലർ കെ.പി.ഉദയൻ,കെ.എസ്.ലക്ഷ്മണൻ ജിഫി ബിജോയ് ,സിഡിഎസ്  ചെയർപേഴ്സൺമാരായ ശ്രീമതി.അമ്പിളി ഉണ്ണികൃഷ്ണൻ ശ്രീമതി.മോളി ജോയ് എന്നിവർ ആശംസകൾ അറിയിച്ചു.
ചടങ്ങിൽ നഗരസഭ കൗൺസിലേഴ്‌സ്, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ,നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി

Leave a Reply

Your email address will not be published. Required fields are marked *