എസ്.വൈ എഫ് ചാവക്കാട് മേഖല പതാക ദിനാചരണം

വടക്കേക്കാട്: സുന്നീ യുവജന ഫെഡറേഷന്റെ പതാക ദിനമായ റമളാൻ 17-ന് ബദ്ർ അനുസ്മരണവും പതാക ദിനാചാരണവും നടത്തി ഡോ.കെ.വി സൈദ് മുഹമ്മദ്  തൊഴിയൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഉസ്മാൻ വഹബി പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. ജലീൽ വഹബി അണ്ടത്തോട് ബദ്ർ അനുസ്മരണം നടത്തി.അബ്ദുനാസർ മുസ്‌ലിയാർ കൂളിമുട്ടം, കബീർ മൗലവി വീരമംഗലം, മുസ്തഫ മൗലവി വടക്കേകാട് തുടങ്ങിയവർ മൗലിദിന് നേതൃത്വം നൽകി. മുഹമ്മദാലി  പാവുക്കര, അഷ്റഫ് വടക്കത്ത്, മുസ്തഫ പൊന്നേത്ത്, എ.പി മുഹമ്മദ്,, ശരീഫ് പനങ്ങായിൽ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *