പുന്നയൂർക്കുളം: ഇന്ന് എരമംഗലത്ത് എത്തുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധ ബാനറകൾ. മിസ്റ്റർ ചാൻസിലർ ഇത് നിങ്ങളുടെ ബ്ലഡി ക്രിമിനൽസുകൾ ഒരുപാട് ഉള്ള സ്ഥലമാണ് സൂക്ഷിക്കുക, MISTER CHANCELLOR YOU ARE NOT WELCOME HERE എന്നീ മുദ്രാവാക്യങ്ങൾ എഴുതിയ ബാനറുകളാണ് എരമംഗലത്ത് ഉയർന്നിട്ടുള്ളത്.രാവിലെ11 ന് പി ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ എരമംഗലത്ത് എത്തുന്നത്.
ഗവർണറെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ വിവിധ സംഘടനകൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധം അറിയിച്ചിരുന്നു.
തൃശൂരിൽ നിന്ന് റോഡു മാർഗം എരമംഗലത്തേക്ക് എത്തുന്ന ഗവർണർക്ക് സുരക്ഷ ഒരുക്കാൻ മലപ്പുറം ജില്ലക്കു പുറമേ തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള മുതിർന്ന പൊലീസ് സംഘം എരമംഗലത്ത് എത്തിയിട്ടുണ്ട്. ഗവർണർ വരുന്ന വഴികളിലെ പ്രധാന സെൻ്ററുകളിലെല്ലാം വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്
