വടക്കേക്കാട് പഞ്ചായത്ത് വികസന സെമിനാർ

പുന്നയൂർക്കുളം:വടക്കേക്കാട് ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തെ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ് കെ ഖാലിദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രുഗ്മ്യ സുധീർ എന്നിവർ ചേർന്ന് വികസനരേഖ പ്രകാശനം ചെയ്തു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാക്കലിക്കൽ വികസന കരട് പദ്ധതി വിശദ്ധീകരിച്ചു.
മെമ്പർമാരായ എം ഗിരീഷ്, കെ വി റഷീദ്,പ്രീതി ബാബു,ബീന സുരേന്ദ്രൻ,സരസ്വതി,ശോഭ അനീഷ്,അഫിയ ജാഫർ,സരിത ഷാജി, ഷിജിലാ സതീഷ്, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും പഞ്ചായത്ത് ഉദ്യോഗസ്ഥന്മാരും പങ്കെടുത്തു.വൈസ് പ്രസിഡൻ്റ് ജിൻസി ബാബു സ്വാഗതവും
സെക്രട്ടറി അനിതാ രാമൻ
നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *