വടക്കേകാട്:വൈലത്തൂർ സെൻ്റ് ഫ്രാൻസിസ് യുപി സ്‌കൂൾ ശതാബ്‌ദി ആഘോഷം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്‌ഥിരസമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് ജിൽസി ബാബു അധ്യക്ഷയായി.നടൻ അനൂപ് ചന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി റഷീദ്, ശ്രീധരൻ മാക്കാലിക്കൽ, അംഗങ്ങളായ വി.കെ.ഫസലുൽ അലി,പ്രീതി ബാബു, എസ്.കെ.ഖാലിദ്,ശിജില സതീഷ്,
പിടിഎ പ്രസിഡൻ്റ് സുിനൽ വൈലത്തൂർ എന്നിവർ പ്രസംഗിച്ചു.പ്രധാനാധ്യാപകൻ ടി.എ.ഫ്രാൻസിസ് സ്വാഗതവും കൺവീനർ വി.വിനോജ് ജോസ് നന്ദിയും പറഞ്ഞു.രാവിലെ നടന്ന ചടങ്ങിൽ സ്‌കൂൾ മാനേജർ എ.പി.മറിയാമ പതാക ഉയർത്തി.വൈകീട്ട് നായരങ്ങാടിയിൽ നിന്നു ആരംഭിച്ച വിളംബര ജാഥ വടക്കേകാട് എസ്ഐ കെ.പി.ആനന്ദ് ഫ്ലാഗ് ഓഫ് ചെയ്തു.പൂർവ വിദ്യാർഥികളെയും അധ്യാപകരെയും ആദരിച്ചു. ശതാബ്‌ദി സ്‌മരണിക കവർ എഡിറ്റർ എ.ബി.അബ്ദുറഹിമാൻ പഞ്ചായത്തംഗം കെ.വി.റഷീദിനു നൽകി പ്രകാശനം ചെയ്തു.തുടർന്ന് പൂർവ വിദ്യാർത്ഥി സുജിത്ത് ഹുസൈൻ സംവിധാനം ചെയ്ത സ്കൂൾ ഡോക്യുമെൻ്ററിയുടെ ട്രൈയ്ലർ പ്രദർശനവും ഉണ്ടായി
വൈലത്തൂർ സെൻ്റ് ഫ്രാൻസിസ് യുപി സ്‌കൂൾ ശതാബ്‌ദി ആഘോഷം
