ഗുരുവായൂർ ഔട്ടർ റിംഗ് റോഡ് ഇനി പ്രകാശപൂരിതം

ഗുരുവായൂർ:ഉറങ്ങാത്ത നഗരമായ
ഗുരുവായൂർ ഔട്ടർ റിംഗ് റോഡിലും, കൈരളി ജംഗഷൻ മുതൽ ആനകോട്ട വരെയുള്ള റോഡിലും പുതിയ സ്ട്രീറ്റ് ലൈറ്റ് ഒരുക്കുന്നതിൻ്റെ ഭാഗമായി 2ാം ഘട്ടം, മഞ്ജുളാൽ ജംഗ്ഷൻ മുതൽ കോയ ബസാർ വരെയുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ പ്രകാശനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്  പന്തായിൽ ക്ഷേത്ര പരിസരത്ത് വച്ച് നിർവ്വഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷയായിരുന്നു.വികസന കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ എം. എം.ഷെഫീർ, കൗൺസിലമാരായ ശോഭ ഹരി നാരായണൻ,ആർ വി. ഷെരീഫ്, നഗരസഭ സെക്രട്ടറി എച് .അഭിലാഷ് കുമാർ, മുൻസിപ്പൽ എൻജിനീയർ നിഷി ദേവദാസ് എന്നിവർ സംസാരിച്ചു.അടുത്ത രണ്ട് ഘട്ടത്തോടെ പദ്ധതി പൂർത്തിയാവും.

Leave a Reply

Your email address will not be published. Required fields are marked *