ഗുരുവായൂർ: ക്ഷേത്രം ശ്രീകോവിലിനു മുൻപിലെ പ്രധാന ഭണ്ഡാരം കത്തി നശിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. യാതൊരു മുൻകരുതലും ഇല്ലാതെയാണ് ശ്രീകോവിലിൻ്റെ
മേൽക്കൂരയിൽ വെൽഡിങ്ങ് പ്രവൃത്തി നടത്തിയത്. വെൽഡിങ്ങിനിടെ തീപ്പൊരി വീണ് ഭണ്ഡാരത്തിലെ നോട്ടുകൾ കത്തിനശിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്ന് ദേവസ്വം പറയുന്നുണ്ടെങ്കിലും ഇത് ഭക്തരുടെ കണ്ണിൽ പൊടിയിടാനാ ണെന്നാണ് ആക്ഷേപം. ഇതിനു മുൻപും ഉണ്ടായസംഭവങ്ങളിൽ അന്വേഷണങ്ങൾ നടത്തുമെന്ന് പറയുകയല്ലാതെ കുറ്റക്കാരെ കണ്ടത്താൻ ദേവസ്വത്തിന് കഴിഞ്ഞിട്ടില്ല. അതീവസുരക്ഷയുള്ള ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിന് സമീപം നിർമ്മാണ പ്രവർത്തി നടക്കുമ്പോൾ മരാമത്ത് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും സ്ഥലത്തുണ്ടായിരുന്നില്ല.ഉച്ചക്കാണ് പണി നടത്തിയിരുന്നത്. തിടപ്പള്ളിക്ക് തെക്ക് ഭാഗത്ത് നാലമ്പലത്തിൽ വെള്ളം ഒഴിച്ച് കഴുകുകയായിരുന്ന താൽക്കാലിക ജീവനക്കാരാണ് പുക വരുന്നത് കണ്ടത്. ക്ലീനിങ് തൊഴിലാളികളാണ് ബക്കറ്റിൽ വെള്ളം എത്തിച്ച് തീ അണച്ചത്. കത്തിനശിച്ചത് വെറും 15,000 രൂപയാണെന്നാണ് ദേവസ്വത്തിൻ്റെ ഭാഷ്യം. ഇത്എന്തടിസ്ഥാനത്തിലാണെന്നാണ് ഭക്തർ ചോദിക്കുന്നത്. ഒരു കോടിയിലധികം രൂപയും കിലോ കണക്കിന്സ്വർണവും പ്രതിമാസം ലഭിക്കുന്ന പ്രധാന ഭണ്ഡാരത്തിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്. കത്താത്ത നോട്ടുകൾ എണ്ണി തീർത്തപ്പോൾ 70 ലക്ഷം രൂപയും 2 കിലോ സ്വർണ്ണവുമാണ് ലഭിച്ചത്. ഭാഗീഗമായി കത്തി നശിച്ച നോട്ടുകൾ എണ്ണി തീർത്തിട്ടില്ല.
ഭണ്ഡാരം എണ്ണൽ പൂർത്തിയാകുമ്പോൾ ഇതു സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാകുമെന്ന് ദേവസ്വം അറിയിച്ചു.ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകും എന്നാണ് അഡ്മിനിസ്ട്രേറ്റർ പറയുന്നത്. പോലീസിൽ പരാതി കൊടുക്കും എന്നും അദ്ദേഹം അറിയിച്ചു
ഗുരുവായൂർ ക്ഷേത്രഭണ്ഡാരം കത്തി നശിച്ച സംഭവത്തിൽ ഗുതര വീഴ്ച;സുരക്ഷാ പിഴവിൽ അന്വേഷണം നടത്തുമെന്ന് ദേവസ്വം, കണ്ണിൽ പൊടിയിടാനെന്ന് ഭക്തർ
