പുന്നയൂർക്കുളം:വടക്കേക്കാട് സ്റ്റേഷൻ പരുധി യിലെ പ്രധാന നഗരങ്ങൾ ഇനി മുതൽ ക്യാമറ കണ്ണിൽ.തൃശൂർ ജില്ലയിൽ ആദ്യമായി പോലീസ് കൺട്രോളിൽ വടക്കേക്കാട് നിരീക്ഷണ ക്യാമറ സ്ഥാപിച്ചു.മോഡേൺ ജംഗ്ഷൻ പദ്ധതിയുടെ ഭാഗമായി വടക്കേക്കാട് സെൻ്ററിൽ അഞ്ച് ക്യാമറകളും അഞ്ഞൂർ, വെട്ടിപ്പുഴ എന്നിവടങ്ങളിൽ നാലും വീതം നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.പദ്ധതിയുടെ സ്വിച്ചോൺ കർമ്മം തടാകം കുഞ്ഞിമുഹമ്മദ് ഹാജി, വടക്കേക്കാട് സി ഐ അമൃത രംഗൻ എന്നിവർ സംയുക്തമായി നിർവഹിച്ചു.വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ അദ്ധ്യക്ഷത വഹിച്ചു.
കാവൽ നേത്ര എന്ന പേരിൽ വടക്കേക്കാട് സി. ഐ അമൃത് രംഗൻ്റെ നേതൃത്വത്തിൽ എസ്. ഐ സിസിൽക്രിസ്റ്റ്യൻ രാജ് രൂപ കൊടുത്ത പദ്ധതിയുടെ പൂർത്തീകരണമാണ് മോഡേൺ ജംഗ്ഷൻ എന്ന പേരിൽ നടപ്പിലാക്കിയത്.വ്യാപാര സ്ഥാപനങ്ങളുടെയും സുമനസ്സുകളുടെയും സഹായത്താലാണ് പദ്ധതിക്കുള്ള ഫണ്ട് കണ്ടെത്തിയത്.6 ലക്ഷം രൂപ ചെലവിലാണ് വടക്കേക്കാടും അഞ്ഞൂരും ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ട്രാഫിക്ക് നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനും കുറ്റകൃത്യങ്ങൾ തടയാനും ഒരു പരുധിവരെ ക്യാമറ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്ന് സി.ഐ അമൃതരംഗൻ പറഞ്ഞു.ചടങ്ങിൽ ചാവക്കാട് എസ്.ഐ സിസിൽ ക്രിസ്റ്റ്യൻ രാജിനെ തടാകം കുഞ്ഞിമുഹമ്മദ് ഹാജി ആദരിച്ചു.തൃശൂർ കൺട്രോൾ യൂണിറ്റ് ഓപ്പറേറ്റർ അതുൽ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ശ്രീധരൻ മാക്കാലിക്കൽ, സെക്കരിയ കുന്നചാംവീട്ടിൽ, മൈമൂനഹംസ,അസ്ലം ബഷീർ തുടങ്ങിയവർ പങ്കെടുത്തു
