കുന്നംകുളത്ത് വൻ കഞ്ചാവ് വേട്ട;2.550 കിലോഗ്രാം കഞ്ചാവുമായി ചൂണ്ടൽ സ്വദേശി എക്സൈസിന്റെ പിടിയിൽ

കുന്നംകുളം: പുതുശ്ശേരിയിൽ എക്സൈസിന്റെ വൻ കഞ്ചാവ്‌ വേട്ട.2.550 കിലോ ഗ്രാം കഞ്ചാവുമായി ചൂണ്ടൽ സ്വദേശി അറസ്റ്റിൽ.പുതുശ്ശേരിയിലെ പ്രതിയുടെ താമസ സ്ഥലത്ത്‌ എക്സൈസ്‌ നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ കണ്ടെടുത്തത്‌.ചൂണ്ടൽ തായംങ്കാവ് ചൂണ്ടപ്പുരക്കല്‍ വീട്ടില്‍ മനോജ് (48)നെയാണ്‌ കുന്നംകുളം റേഞ്ച് എക്സൈസ്‌ ഇൻസ്പെക്ടർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.വീടിനകത്തും, ഓട്ടൊറിക്ഷയിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്‌. പോക്സോ കേസിൽ പ്രതിയായ മനോജ്‌ ചൂണ്ടലിൽ നിന്നും മാസങ്ങൾക്ക്‌ മുൻപാണ്‌ പുതുശ്ശേരി മേഖലയിൽ താമസ്സമാക്കിയത്‌.വാടകക്ക് എടുത്ത വീടിന്‍റെ കിടപ്പ് മുറിയിൽ നിന്നും 2.300 കിലോഗ്രാം കഞ്ചാവും ഇയാളുടെ   ഓട്ടോറിക്ഷയില്‍ നിന്ന് 250 ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം പിടികൂടിയത്.കുന്നംകുളം അസി.എക്സൈസ്  ഇന്‍സ്പെക്ടർമാരായ എൻ ആർ രാജു, മോഹൻദാസ് സിദ്ധാർത്ഥൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ ആനന്ദ്, മനോജ്‌, ശ്രീരാഗ് ഡ്രൈവർ സതീഷ് എന്നിവർഅടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌.

Leave a Reply

Your email address will not be published. Required fields are marked *