വട്ടേക്കാട് ഹെൽത്ത് സബ് സെന്റർ യാഥാർഥ്യമാകുന്നു

കടപ്പുറം:വട്ടേക്കാടിന്റെ ചിരകാലഭിലാഷമായ ഹെൽത്ത് സബ് സെന്റർ യാഥാർഥ്യമാകുന്നു.55 ലക്ഷം രൂപ അനുവദിച്ചു.കേന്ദ്ര-സംസ്ഥാന ആരോഗ്യ ഗ്രാന്റിൽ നിന്നാണ് വട്ടേക്കാട് ഹെൽത്ത് സെന്ററിന് പണം അനുവദിച്ചത്.ആർ.എം
മുഹമ്മദ് അലി സൗജന്യമായി നൽകിയ സ്ഥലത്താണ് സബ്‌സെന്ററിൻ്റെ നിർമ്മാണം. നിർമാണത്തിന് സാങ്കേതിക വിഭാഗം അനുമതി ലഭിച്ചു കഴിഞ്ഞു. ടെണ്ടർ നടപടി ഉടൻ ആരംഭിക്കും.രണ്ടു നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്.താഴത്തെ നിലയിൽ പരിശോധനക്കാവിശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്.മുകൾ നിലയിൽ സബ്‌സെന്റർ ജീവനക്കാർക്കുള്ള താമസ സൗകര്യം ഒരുക്കും.
സബ്‌സെന്റർ വെൽനെസ്സ് സെന്റർ ആകുന്നതോടുകൂടി മുകൾ (ടെറസ്) നിലയിൽ യോഗ പോലെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാൻ സൗകര്യ പ്രദമാക്കുമെന്ന് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
വി.പി മൻസൂർ അലി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *