പുന്നയൂർക്കുളം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചു. പുന്നയൂർക്കുളം പഞ്ചായത്തിലെ പനന്തറയിൽ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപം 4999 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇരുനില കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല.പുന്നയൂർക്കുളം,പുന്നയൂർ, വടക്കേക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പുന്നയൂർക്കുളം, കടിക്കാട്,പുന്നയൂർ, എടക്കഴിയൂർ,വടക്കേക്കാട്, വൈലത്തൂർ എന്നീ 6 വില്ലേജുകൾ പ്രവർത്തന പരിധിയുള്ളതാണ് അണ്ടത്തോട് സബ് രജിസ്റ്റാർ ഓഫീസ്.പുതിയ കെട്ടിടത്തിൽ സബ് രജിസ്ട്രാറുടെ കാബിൻ,ഓഫീസ്, ലൈബ്രറി, ഓഡിറ്റ് റൂം, റെക്കാഡ് റൂം, ഡൈനിംങ്ങ് ഹാൾ, കാത്തിരുപ്പുമുറി, ശുചിമുറികൾ എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള കെട്ടിടം ഭിന്നശേഷി സൗഹാർദവുമാണ്. എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പുന്നയൂർക്കുളം,പുന്നയൂർ,വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റുമാരായ ജാസ്മിൻ ഷെഹീർ, ടി വി സുരേന്ദ്രൻ,എൻ എം കെ നബീൽ, രജിസ്ട്രേഷൻ ഉത്തര മദ്ധ്യമേഖലാ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒ എ സതീഷ്, രജിസ്ട്രേഷൻ ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി കെ സാജൻ കുമാർ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ റീജിയണൽ മാനേജർ സി രാകേഷ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ ഗ്രീഷ്മ സനോജ്, കെ അജിത, ജില്ലാ രജിസ്ട്രാർമാരായ ഡിലൻ ടോം, സബ് രജിസ്ട്രാർ കെ രാജേഷ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം കെ ബക്കർ, പ്രവീൺ പ്രസാദ്, പി കെ സെയ്താലിക്കുട്ടി, സി കാദർ, ആധാരമെഴുത്ത് സംഘടന പ്രതിനിധി പി ജെ റാഫേൽ എന്നിവർ സാസാരിച്ചു
Related Posts
ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പന് വിളക്ക് ആഘോഷം ഞായറാഴ്ച
- admin
- November 27, 2025
- 0
പുന്നയൂര്‍ക്കുളം :ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പന് വിളക്ക് ഞായറാഴ്ച നടക്കും. രാവിലെ ഗണപതി ഹോമം, ഭഗവതി സേവ, രാവിലെയും ഉച്ചയ്ക്കും രാത്രിയും അന്നദാനം എന്നിവ ഉണ്ടാകും. വൈകിട്ട് 7 ന് കൊച്ചന്നൂര്‍ കരിച്ചാല്‍കടവ് […]
അന്തരിച്ചു
- Ramesh Chembil
- April 19, 2025
- 0
ഞമനേങ്ങാട്: ഞമനേങ്ങാട്ജമാഅത്ത് പള്ളിക്ക് സമീപം അമ്മന്നൂർ സുബൈറിൻ്റെ മകൻ ജാബിർ (11) അന്തരിച്ചു.വൈലത്തൂർ സേക്രട്ട് ഹാർട്ട് കൊൺവെൻ്റിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.ഖബറടക്കം ഞമനേങ്ങാട് പള്ളി ഖബർസ്ഥാനിൽ വെച്ച് ഇന്ന് നടത്തപ്പെടും
പുന്നയൂര്‍ക്കുളം പരൂര് കാരുണ്യം ചിരിറ്റബിള്‍ ട്രസ്റ്റും ആര്യ കെയര്‍ ആശുപത്രിയും സംയുക്തമായി ഞായറാഴ്ച സൗജന്യ നേത്ര പരിശോധ തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും
- admin
- June 12, 2026
- 0
പുന്നയൂര്‍ക്കുളം: പരൂര് കാരുണ്യം ചിരിറ്റബിള്‍ ട്രസ്റ്റും ആര്യ കെയര്‍ ആശുപത്രിയും സംയുക്തമായി ഞായറാഴ്ച രാവിലെ 10 മുതല്‍ 1 മണിവരെ കാരുണ്യം കോണ്‍ഫറന്‍സ് ഹാളില്‍ സൗജന്യ നേത്ര പരിശോധ തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും.ചാവക്കാട് […]
