ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പന്‍ വിളക്ക് ആഘോഷം ഞായറാഴ്ച

പുന്നയൂര്‍ക്കുളം :ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്ക് ഞായറാഴ്ച നടക്കും. രാവിലെ ഗണപതി ഹോമം, ഭഗവതി സേവ, രാവിലെയും ഉച്ചയ്ക്കും രാത്രിയും അന്നദാനം എന്നിവ ഉണ്ടാകും. വൈകിട്ട് 7 ന് കൊച്ചന്നൂര്‍ കരിച്ചാല്‍കടവ് അയ്യപ്പന്‍കാവില്‍ നിന്നു താലം, ഉടുക്കുപാട്ട് എന്നിവയുടെ അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നള്ളിക്കും. 8 ന് ഇരിങ്ങപ്രം മണിഗ്രാമം സംഘത്തിന്റെ ഭജന. 9.30 ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതിനു ശേഷം പൊലിപ്പാട്ട്, പുലര്‍ച്ചെ വെട്ടും തട, കനലാട്ടം എന്നിവ നടക്കും. എരുമപ്പെട്ടി പഴവൂര്‍ നവജ്യോതി വിളക്ക് യോഗം നേതൃത്വം നല്‍കുമെന്ന് വിളക്ക് കമ്മിറ്റി ഭാരവാഹികളായ പി.ജ്യോതിഷ്, കെ.രമേഷ്, സുരേഷ് ബാബു പാലയ്ക്കല്‍, പുഷ്പാകരന്‍, സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *