അലി കണ്ണത്തയിലിന്റെ  കഥാസമാഹാരം ‘കാലം ചേർത്തുവച്ച കഥകൾ ‘പ്രകാശനം ഞായറാഴ്ച

പുന്നയൂർക്കുളം :കാലം ചേർത്തുവച്ച കഥകൾ  ഞായറാഴ്ച കമലാ സുരയ്യ സ്മാരക മന്ദിരത്തിലെ നിർമ്മാതാള ചുവട്ടിൽ പ്രകാശനം ചെയ്യും.
വൈകീട്ട് 3:30ന് ഡെപ്യൂട്ടി തഹസിൽദാറും പ്രഭാഷകനുമായ ഫൈസൽ പേരകം ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ തൃശ്ശൂർ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും സാഹിത്യകാരനുമായ സുരേന്ദ്രൻ മങ്ങാട് പ്രകാശനം നിർവഹിക്കും. എഴുത്തുകാരിയും സൈക്കോളജിസ്റ്റ് കൺസൾട്ടന്റും കൂടിയായ ബഹിയ ടീച്ചർ പുസ്തകം ഏറ്റുവാങ്ങും. റഫീഖ് പട്ടേരി പുസ്തകം പരിചയപ്പെടുത്തും. പുന്നയൂർക്കുളം സാഹിത്യസമിതി കൺവീനർ അറക്കൽ ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നൂറുദ്ദീൻ വാടാനപ്പള്ളി, മുഹമ്മദുണ്ണി, എം വി ജോസ്, ജലീൽ ചന്ദനത്ത്, ഹക്കീം വെളിയത്ത്, ദിവാകരൻ പനംന്തറ, തുടങ്ങിയവർ പങ്കെടുക്കും. രചയിതാവ് അലി കണ്ണത്തയിലിന്റെ അഞ്ചാമത്തെ കഥാസമാഹാരമാണ് കാലം ചേർത്തുവച്ച കഥകൾ. 62 പേജുകൾ അടങ്ങിയ കഥാസമാഹാരത്തിൽ ജീവിത ചുറ്റുപാടുകളിൽ നിന്നുള്ള കഥകളുടെ നേർചിത്രങ്ങൾ അടങ്ങിയ 18 അധ്യായങ്ങളാണ് ഉള്ളത്. സൗഹൃദയ റസിഡൻസ് അസോസിയേഷനാണ് പബ്ലിക്കേഷൻ നിർവഹിക്കുന്നത്. പുന്നയൂർക്കുളത്തെ നടത്തിയ വാർത്താസമ്മേളനത്തിൽ എം കെ ജോസ്, അറക്കൽ ഉമ്മർ മാസ്റ്റർ, അലി കണ്ണത്തയിൽ, ചോ മുഹമ്മദുണ്ണി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *