പുന്നയൂർക്കുളം;സ്മരണ ചാരിറ്റബിൾ ട്രസ്റ്റ്, പുന്നയൂർകുളം പഞ്ചായത്തിലെ പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതി ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ സ്മരണ സ്നേഹഭവനത്തിൽ വെച്ച് മുൻ ചെയർമാൻ സി. പി. സുന്ദരേശൻ നിർവഹിച്ചു.പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ പുന്നയൂർകുളം പഞ്ചായത്തിലെ 10 പേർക്കാണ് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്നത്. സജീവ് കരുമാലിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എ.കെ സതീഷ് കുമാർ സ്വാഗതവും രാജേഷ് കടാമ്പുള്ളി നന്ദിയും പറഞ്ഞു. പരിപാടിയോടൊപ്പം പാഠാന്തരങ്ങൾ 113 മത് പ്രതിമാസ ചർച്ചക്ലാസ് പൂർണ്ണസംഖ്യകൾക്കിടയിൽ ചില അർദ്ധസത്യങ്ങൾ അപ്രിയസത്യങ്ങൾ എന്ന വിഷയം പ്രേംകുമാർ അവതരിപ്പിച്ചു. പരിപാടിയിൽ സി. ടി. സോമരാജ്, ഷാജു ചെറുവത്തൂർ, സി. ഡി. ചിത്രാഗദൻ, ജോഷി ചെറുവത്തൂർ, ഗോപാലൻ വെള്ളമാക്കൽ എന്നിവർ പങ്കെടുത്തു.
Related Posts
ഗുരുവായൂരപ്പന് കൃഷ്ണമുടി സമർപ്പിച്ചു
- admin
- September 29, 2025
- 0
ഗുരുവായൂർ:ഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ അവതാര കൃഷ്ണന് അണിയാൻ പുതിയൊരു കൃഷ്ണമുടികൂടി വഴിപാടായി സമർപ്പിച്ചു. വെള്ളി അലുക്കുകളും മുത്തുകളുംകൊണ്ട് മനോഹരമാക്കിയ കൃഷ്ണമുടി ഇന്ന് സമർപ്പിക്കപ്പെട്ടു.കഥകളി ആചാര്യൻ കോട്ടയ്ക്കൽ കൃഷ്ണൻകു ട്ടിനായരുടെ മകൻ രവീന്ദ്രൻ പാപ്പുള്ളിയുടെ […]
സംസ്ഥാന ബജറ്റില്‍ ഗുരുവായൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി എൻ.കെ അക്ബർ എം എൽ എ
- Ramesh Chembil
- February 5, 2024
- 0
ഗുരുവായൂർ:ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഗുരുവായൂര്‍ മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്ന് എൻ.കെ അക്ബർ എം എൽ എ അഭിപ്രായപ്പെട്ടു.ചാവക്കാട് പോലീസ് സ്റ്റേഷന് -2 കോടി രൂപ,ജി.ഇഎല്‍.പി.എസ് പുന്നയൂര്‍ […]
അവാർഡ് വിതരണവും കരിയർ ഗൈഡൻസ് ക്ലാസും നടത്തി
- Ramesh Chembil
- May 22, 2024
- 0
പുന്നയൂർക്കുളം:മന്ദലാംകുന്ന് വാർഡ് മെമ്പർ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ പദ്ധതിയായ ഇൻസ്പെയർ എഡ്യൂക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ നിന്നും എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള അവാർഡ് വിതരണവും കരിയർ ഗൈഡൻസ് […]
