പുന്നയൂർക്കുളം:ചമ്മണ്ണൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി. എല്ലാ ദിവസവും നടക്കുന്ന വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി കരുമാത്ര നാരായണൻകുട്ടിയുടെ മുഖ്യ കാർമ്മീകത്വം വഹിക്കും,രാവിലെ ലളിതാസഹസ്രനാമ അർച്ചന, വൈകീട്ട് ദേവീ മാഹാത്മ്യ പാരായാണം എന്നിവയും 29ന് വൈകിട്ട് ആറിന് പൂജവെപ്പ്, രണ്ടിന് രാവിലെ എട്ടുമണിക്ക് കരുവളപ്പിൽ ജാനകി ടീച്ചറുടെ നേതൃത്വത്തിൽ എഴുത്തിനിരുത്തൽ, പ്രസാദ വിതരണം, രാത്രി കുട്ടികളുടെ കലാപരിപാടികൾ എന്നിവ ഉണ്ടാകുമെന്ന് ക്ഷേത്രം പ്രസിഡൻ്റ് രാജൻ പണ്ടാരപ്പറമ്പിൽ,സുനിൽ പറക്കാട്ട് ,സുരേഷ് ബാബു പാലക്കൽ,രമേശ് കരുവളപ്പിൽ, പുഷ്പാകരൻ പറക്കാട്ട്, ശിവദാസൻ പരുത്തി വളപ്പിൽ എന്നിവർ അറിയിച്ചു
ചമ്മണ്ണൂർ മാഞ്ചിറക്കൽ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി
