ആൽത്തറ കുണ്ടനിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു

പുന്നയൂർക്കുളം: ആൽത്തറ കുണ്ടനിയിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിച്ചു.തണ്ടേങ്കാട്ടിൽ അശോകൻ മകൻ അഭിലാഷിന്റെ ബുള്ളറ്റും സ്കൂട്ടറുമാണ് കത്തിച്ചത്. രാത്രി 1.30 ഓടെയാണ് സംഭവം.വീടിൻ്റെ ഷെഡിൽ നിർത്തയിട്ടിരുന്ന വാഹനങ്ങളാണ് അഗ്നിക്കിരയാക്കിയത്. ബുള്ളറ്റ് ഭാഗികമായും സകൂട്ടർ പൂർണ്ണമായും കത്തിയമർന്നു.വീട്ടുകാരും അയൽവാസികളും ചേർന്നാണ് തീയണച്ചത്.വടക്കേക്കാട് പോലീസിൽ പരാതി നൽകി.സംഭവത്തിൽ സമീപവാസിയായ ശിവദാസൻ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക പ്രശ്നങ്ങളുള്ള ആളാണന്ന് പറയപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *