നായരങ്ങാടി കെയർ ആൻഡ് കംഫർട്ട് ട്രസ്റ്റ് ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

വടക്കേക്കാട് :നായരങ്ങാടി കെയർ ആൻഡ് കംഫർട്ട് ചാരിറ്റബിൾ ട്രസ്റ്റ്  ഓഫീസ് ഉദ്ഘാടനവും അപകടങ്ങളിൽ പെടുന്നവർക്ക് സൗജന്യ സേവനം നല്കുന്നതിനായുള്ള ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫും നടന്നു. ട്രസ്റ്റ് ചെയർമാൻ വി.ബാബു ജോസിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ഓഫീസ് ഉദ്ഘാടനം ഗുരുവായൂർ എംഎൽഎ, എൻ.കെ അക്ബറും ആംബുലൻസ് ഫ്ലാഗ് ഓഫ് വടക്കേക്കാട്എസ് എച്ച് ഒ, എം.കെ രമേഷും നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടി പറമ്പിൽ മുഖ്യ അതിഥിയായി.നടൻ ശിവജി ഗുരുവായൂർ, ഫാ. വർഗ്ഗീസ് പാലത്തിങ്കൽ,വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ, ശ്രീധരൻ മാക്കാലിക്കൽ,മുഹമ്മദ് ഷെരീഫ്, ഡോ. എ.വി ഷെമീന ,സുനിൽ പി മാത്യു, എ കെ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഗോഡ് വിൻ ബാബു സ്വാഗതവും വി.വി സണ്ണി നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *