തൊഴിയൂർ : തിരുനബിയുടെ 1500-ാം മീലാദിന്റെ ഭാഗമായി ” നബിയെ പരിചയപ്പെടുക ഇസ്‌ലാമിനെ അടുത്തറിയുക” എന്ന വിഷയത്തിൽ കേരള സുന്നീ ജമാഅത്ത് തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാർ തൊഴിയൂരിൽ നടന്നു. സംസ്ഥാന അധ്യക്ഷൻ സയ്യിദ് അഷ്‌റഫ് ബാഹസൻ തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി എ. എൻ സിറാജുദ്ദീൻ മൗലവി വീരമംഗലം ജില്ലാ പ്രസിഡൻ്റ് ഡോ. കെ.വി സൈദു മുഹമ്മദ് ഹാജി തൊഴിയൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. നബിയെ പരിചയപ്പെടുക എന്ന വിഷയം മുഹ്‌യുദ്ദീൻ മന്നാനി മൂന്നിയൂരും ഇസ്‌ലാമിനെ അടുത്തറിയുക എന്ന വിഷയം
റശീദലി വഹബി എടക്കരയും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഖമറുദ്ദീൻ വഹബി ചെറുതുരുത്തി സ്വാഗതം പറഞ്ഞു.
സയ്യിദ് ഹസൻ ജിഫ്‌രി തങ്ങൾ മൂന്നിയൂർ,
അബ്ദുല്ല വഹബി അരൂർ,
വി.കെ റഫീഖ്(അസി. ലേബർ ഓഫീസർ കുന്നംകുളം),നജീബ് മാസ്റ്റർ തൊഴിയൂർ
തുടങ്ങിയവർ ആശംസ അർപ്പിച്ചു. ജലീൽ വഹബി അണ്ടത്തോട് നന്ദി പറഞ്ഞു
കേരള സുന്നീ ജമാഅത്ത് തൃശൂർ ജില്ലാ മീലാദ് സെമിനാർ
