വടക്കേക്കാട് ധാതു ലവണമിശ്രിതം വിതരണം ചെയ്തു

വടക്കേക്കാട്: പഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ധാതു ലവണമിശ്രിതം വിതരണം ചെയ്തു. വൈലത്തൂർ മൃഗശുപത്രിയിയിൽ വച്ച് നടന്ന പരിപാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൽസി ബാബു ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ക്ഷീര കർഷകർക്ക് 5 കിലോ വീതം ധാതു ലവണങ്ങൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.വികസന കാര്യാ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീധരൻ മാകാലിക്കൽ സ്വാഗതം പറഞ്ഞു. വെറ്റ്നറി ഡോക്ടർ ദീപ പദ്ധതി വിശദീകരിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.വി റഷീദ്, മെമ്പർ  എം.ഗിരീഷ്. ഓഫീസ് സ്റ്റാഫുകൾ ഗുണഭോക്താക്കൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *