ഗുരുവായൂർ: ക്ഷേത്ര ഉത്സവ പ്രസാദ ഊട്ടിൽ പങ്കെടുത്ത് നടനും സംവിധായകനുമായ രമേഷ് പിഷാരടിയും മുൻ റവന്യൂ മന്ത്രി കെ. ഇ ഇസ്മെയിലും. രാവിലെ ക്ഷേത്രത്തിലെത്തിയ പിഷാരടി ഭഗവാനെ തൊഴുത് ഉത്സവകഞ്ഞി കുടിക്കാൻ സുഹൃത്തായ കെ പി ഉദയനുമായാണ് ഊട്ടുപുരയിലെത്തിയത്. ഈ സമയം തന്നെയാണ് മുൻ മന്ത്രി കെ.ഇ ഇസ്മെയിലും എത്തിയത്.അദ്ദേഹത്തെ ദേവസ്വം ഭരണസമതി അംഗം കെ.പി വിശ്വനാഥൻ അനുഗമിച്ചു.രണ്ടു പേരും ഒരേ പന്തിയിലിരുന്ന് പാള പാത്രത്തിൽ ഭഗവാൻ്റെ പ്രസാദമായ കഞ്ഞിയും പുഴുക്കും ശർക്കരയും തേങ്ങാ കൊത്തും കഴിച്ച് മടങ്ങി. പാലക്കാട് മത്സരിക്കുമെന്ന പ്രചരണം ശക്തമായിരിക്കെയാണ് രമേഷ് പിഷാരടിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനം
ഗുരുവായൂർ ഉത്സവപ്രസാദ ഊട്ടിൽ പങ്കെടുത്ത് രമേഷ് പിഷാരടിയും മുൻ മന്ത്രി കെ.ഇ ഇസ്മെയിലും
